സോഷ്യൽ മീഡിയയിലെ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. സോഷ്യൽ മീഡിയയിലൂടെ ആണ് വളർച്ചയെങ്കിലും ടെലിവിഷൻ ഷോകളിലും മറ്റുമായി സജീവമാണ് ഇരുവരും.
നടി താര കല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഏഴാം മാസം നടക്കുന്ന വളകാപ്പ് ചടങ്ങിന്റെ വിശേഷങ്ങള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നിറവയറിൽ അർജുനൊപ്പം നൃത്തം ചെയ്യുന്ന സൗഭാഗ്യയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്.
‘സന്തോഷത്തിന്റെ 36 ആഴ്ചകൾ പിന്നിട്ടിരിക്കുന്നു, ട്രെൻഡിനൊപ്പം’ എന്നാ ക്യാപ്ഷനോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നേരത്തെ ഗർഭകാലത്തിന്റെ തുടക്കത്തിലും സൗഭാഗ്യ നൃത്താഭ്യാസങ്ങളുമായി എത്തിയിരുന്നു.
എങ്കിലും ഗർഭകാലം അത്ര എളുപ്പമല്ലെന്നായിരുന്നു താരം അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയൊക്കെ പോലെ അത്ര എളുപ്പമല്ല, തലവേദനകളും മറ്റ് വേദനകളും, അസ്വസ്ഥതയുമൊക്കെയാണ് ഈ കാലം- സൗഭാഗ്യ കൂട്ടിച്ചേർത്തു.
മുഴുവൻ എനർജിയിൽ കാണുന്നയാൾ പെട്ടെന്ന് കാലിൽ നീരൊക്കെയായി ഇരിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടാണെന്നായിരുന്നു അർജുൻ പറഞ്ഞത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക