ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ റൈസിംഗ് ക്വീൻസ് സർക്കിളാണ് വ്യത്യസ്തമായൊരു മത്സരം ഒരുക്കുന്നത്. ബോട്ടിൽ ആർട്ട് കോണ്ടെസ്റ്റ് എന്ന പേരിൽ കുപ്പികളിൽ വൈവിധ്യങ്ങൾ തീർത്ത് കഴിവ് തെളിയിക്കാവുന്ന മത്സരമാണ് . പ്രായ പരിധി ഇല്ലാതെ എല്ലാവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം. നവംബർ 28ന് ഞായറാഴ്ച രാവിലെ 11 മണിക്ക് സൂം മീറ്റിലാണ് ഈ പരിപാടി നടക്കുക.
ഒരുപാട് ആളുകൾ ജീവിത മാർഗ്ഗമായും വിനോദമായും ബോട്ടിൽ ആർട്ട് ചെയ്യുന്നു.ഇത് മനോഹരവും മിഴിവിസ്മയവുമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും വ്യത്യസ്ത സെമിനാറുകളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 8136800993 വെബ്സൈറ്റ് : https://ncdconline.org/
പ്രതികരിക്കാൻ ഇവിടെ എഴുതുക