ദില്ലി: മന് കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും.
ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയർത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മൻ കി ബാത്തിൽ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രത കൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.
പുതിയ കൊവിഡ് വകഭേദത്തിൽ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആർ അറിയിച്ചു,ജാഗ്രത തുടർന്നാൽ മതി.അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകൾ ഇതുവരെയില്ല വാക്സിനേഷൻ നടപടിയെ പുതിയസാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആർ.ചില രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവ്വീസുകൾക്ക് ഇന്ത്യ നിയന്ത്രണം തുടർന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക