കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈയിലെ തിരുനെല്‍വേലിയിലും കോളജുകള്‍ക്കും സ്കൂളുകള്‍ക്കും നാളെ അവധിയാണ്.
തിരുനെല്‍വേലി, കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി ജില്ലകളില്‍ നാളെ അതിശക്തമായ മഴയും ലഭിക്കും എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്.
ഇന്നും പലയിടത്തും മഴ തുടരുകയാണ്. ചെന്നൈയില്‍ ഇന്ന് 5.30വരെ ലഭിച്ചത് 6.5 മില്ലീമീറ്റര്‍ മഴയാണ്. കന്യാകുമാരിയില്‍ നാലും നാഗപട്ടണത്ത് 17 മില്ലീമിറ്ററും തൂത്തുക്കുടിയില്‍ 0.5ഉം തിരുച്ചെണ്ടൂരില്‍ 11 ഉം കൊടൈക്കനാലില്‍ 15 മില്ലീമിറ്ററും മഴ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക