കഥാപാത്രത്തിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ഏത് സാഹസികതയ്ക്കും തയ്യാറാകുന്നവരാണ് സിനിമാ താരങ്ങൾ. ഇത്തരം പ്രവർത്തികളിൽ പലപ്പോഴും താരങ്ങൾക്ക് ഗുരുതരമായ അപകടങ്ങളും പറ്റാറുണ്ട്.
അത്തരത്തിൽ തനിക്ക് പറ്റിയ പരിക്കിനെ പറ്റി ബോളിവുഡ് താരം ഷാഹിദ് കപൂർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ കവരുന്നത്.
ജേഴ്സി എന്ന സ്പോർട്സ് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കേറ്റ പരിക്കിനെക്കുറിച്ചാണ് ഷാഹിദ് പറയുന്നത്. സിനിമയുടെ ഷൂട്ടിനിടെ തന്റെ ചുണ്ടുകള്‍ പൊട്ടി 25 തുന്നലുകള്‍ ഇടേണ്ടി വന്നിരുന്നെന്ന് ഷാഹിദ് കപൂര്‍ പറയുന്നു.
ഇതുതന്നെയായിരിക്കും ജേഴ്സിയെക്കുറിച്ചുള്ള ശക്തമായ ഓര്‍മയെന്നും താരം പറഞ്ഞു. ആരാധകരുമായി സോഷ്യൽ മീഡിയ വഴി സംവാദിക്കുന്നതിനിടെ ആയിരുന്നു ഷാഹിദ് ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക