നിവിൻ പോളിയുടെ ഏറ്റവും പുതിയ മലയാള ചിത്രം പ്രഖ്യാപിച്ചു. ശേഖര വർമ്മ രാജാവ് എന്ന് പേരിട്ടിരിക്കുന്നത്. അനുരാജ് മനോഹറാണ് സംവിധാനം ചെയുന്നത്. ഇഷ്കിന് ശേഷം അനുരാജ് ഒരുക്കുന്ന ചിത്രമാണ് ശേഖര വർമ്മ രാജാവ്. ഭിത്തിയിൽ വരച്ചുവെച്ചിരിക്കുന്ന ചെസ്സിലെ രാജാവിന്റെ കരുവാണ് പോസ്റ്ററിൽ ഉള്ളത്. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. എസ്. രഞ്ജിത്താണ് തിരക്കഥ നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും. ഒടിടി വഴി റിലീസ് ചെയ്ത കനകം കാമിനി കലഹമാണ് നിവിൻ പോളിയുടെ ഏറ്റവും ഒടുവിലത്തെ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക