തിരുവനന്തപുരം: മലബാറിന്റെ ഫാഷന്‍ വസ്ത്രാലയമായ സംഗീത് സില്‍ക്സിന്റെ അതിവിശാലമായ വെഡിംഗ് സെന്റര്‍ ഇനി തിരുവനന്തപുരത്തും.
തിരുവനന്തപുരം സംഗീത് വെഡിംഗ്സിന്റെ ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
പട്ടിന്റെ പ്രൗഢിയും വൈവിദ്ധ്യമാര്‍ന്ന വിവാഹ വസ്ത്രങ്ങളുടെ അതുല്യശേഖരവുമായി ആറുനിലകളിലായി തിരുവനന്തപുരം അട്ടകുളങ്ങര ഈസ്റ്റ്ഫോര്ട്ടിലാണ് അതിവിശാലമായ ഷോറൂം.
തിരുവനന്തപുരത്തെ ഏറ്റവും വലിയ വെഡിംഗ് സെന്ററെന്ന പെരുമയുള്ള സംഗീത് വെഡിംഗ്സില്‍ ഒരുകുടുംബത്തിലെ എല്ലാവര്ക്കും ആവശ്യമായ വിപുലമായ വെഡിംഗ് കളക്ഷനാണ് അണിനിരത്തിയിട്ടുള്ളത്.
കോട്ടണ്‍ വസ്ത്രങ്ങളുടെയും മംഗല്യപട്ടിന്റെയും വിസ്മയ ശേഖരവുമായി മലബാറിന്റെ മനംകവര്‍ന്ന സംഗീത് സില്‍ക്സ്, വൈവിദ്ധ്യമാര്‍ന്ന പട്ടുസാരികളുടെ വിവിധ ഡിസൈനുകളും പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങളുമാണ് തിരുവനന്തപുരം സംഗീത് വെഡിംഗ്സിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.
പട്ടുസാരികള്‍ മുതല്‍ വെഡിംഗ് ലെഹങ്കകള്‍ വരെ അതിവിപുലമായ ശേഖരങ്ങളുണ്ട്.
കിഡ്സ് വെയര്‍, ജെന്റ്സ് വെയര്‍, പട്ടുസാരികള്‍, ചുരിദാറുകള്‍, റണ്ണിംഗ് മെറ്റീരിയലുകള്‍, കോട്ടണ്‍ സാരികള്‍ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ നെയ്ത്തുകാരുടെ കരവിരുത് വിളിച്ചോതുന്ന വസ്ത്രശേഖരങ്ങളും സവിശേഷതയാണ്.
സംഗീത് വെഡിംഗ്സിന്റെ ഗുണമേന്മാ പരിശോധനാ ടീം നെയ്ത്തുകാരെ സന്ദര്‍ശിച്ച് പട്ടുസാരികള്‍ നേരിട്ട് ശേഖരിക്കുന്നതിനാല്‍ ഉന്നത ഗുണമേന്മയും മിതമായ നിരക്കും ഉറപ്പാക്കാന്‍ കഴിയുന്നതായും ഏത് ബഡ്ജറ്റിനും ഇണങ്ങിയ വെഡിംഗ് വസ്ത്രങ്ങള്‍ സംഗീത് വെഡിംഗ്സില്‍ ലഭ്യമാണെന്നും മാനേജിംഗ് ഡയറക്ടര്‍ ഐ.പി. സബീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക