കോഴിക്കോട് പയ്യോളിയിൽ പറമ്പിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു.
ഇതിൽ അഞ്ച് നാട്ടുകാരും ഉൾപ്പെടുന്നു. പയ്യോളി സ്വദേശിനി ലിഷയാണ് ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെയാണ് ലിഷയ്ക്ക് നേരെ ആക്രമണമുണ്ടായത്.
കല്ലെറിഞ്ഞും മൺവെട്ടി ഉപയോഗിച്ചുമായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് തലയിൽ ഗുരുതരമായി പരുക്കേറ്റ ലിഷയെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക