ന്യൂഡൽഹി :സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഇന്ത്യ ഇന്ന് ഏറെ മുന്നിലാണ്. സ്റ്റാർട്ടപ്പുകൾക്ക് വർഷം തോറും റെക്കോർഡ് നിക്ഷേപമാണ് ലഭിക്കുന്നത്. പ്രതിമാസ മൻ കി ബാത്ത് പരിപാടിയുടെ എൺപത്തിമൂന്നാം പതിപ്പിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
2015 ന് മുമ്പ് ഇന്ത്യയിൽ 10-15 സ്റ്റാർട്ട്പ്പുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ എഴുപതിലധികം സ്റ്റാർട്ട്പ്പുകൾ ഇന്ത്യയിലുണ്ട്. ഈ മേഖല വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്നും രാജ്യത്തെ ചെറു പട്ടണങ്ങളിൽ പോലും അതിന്റെ വ്യാപനം വർദ്ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മലിനീകരണ പ്രശ്നത്തിന് തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു പരിഹാരം വെക്കാൻ ശ്രമിച്ച മയൂർ പാട്ടേലുമായി പ്രധാനമന്ത്രി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക