Home LATEST NEWS ഗൗതം ഗംഭീർ എം പിയ്ക്ക്  ഇ ആഴ്ചയിലെ മൂന്നാമത്തെ വധഭീക്ഷണി

ഗൗതം ഗംഭീർ എം പിയ്ക്ക്  ഇ ആഴ്ചയിലെ മൂന്നാമത്തെ വധഭീക്ഷണി

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് വധഭീക്ഷണി വീണ്ടും ഇ-മെയിലിൽ എത്തി. ഐഎസ്‌ഐഎസ് കശ്മീരിന്റെ പേരിലാണ് ഇന്ന് വധഭീഷണിയെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് തനിക്ക് വധഭീക്ഷണി ഉണ്ടെന്ന് കാണിച്ച് ​ഗംഭീ‍‍ർ ഡൽഹി പോലീസിൽ പരാതി നൽകിയത്. വധഭീഷണിയിൽ ഡൽഹി പൊലിസ് അന്വേഷണം നടത്തുകയാണ്. ​ഗംഭീറിനെയും കുടുംബത്തെയും വക വരുത്തും എന്നായിരുന്നു സന്ദേശത്തിൽ. ഇതേ തുട‍ർന്ന് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഗംഭീറിനും അദ്ദേഹത്തിൻ്റെ രാജേന്ദ്ര നഗറിലെ വീടിനും അടക്കം ശക്തമായ സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ ഇ-മെയിലിന് തൊട്ട് പിന്നാലെ ​ഗംഭീറിൻ്റെ വീടിൻ്റെ വീഡിയോ ​ദൃശ്യങ്ങൾ അടങ്ങുന്ന ക്ലിപ്പും മറ്റൊരു ഇ-മെയിലിൽ ലഭിച്ചു. ഷഹീദ് ഹമീദി എന്നയാളാണ് ഇമെയിൽ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തിന് 20-25 വയസ് പ്രായമുണ്ടാകും. കറാച്ചിയിലെ സിന്ധ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ്’-റിപ്പോർട്ടുകൾ പറയുന്നത്.

ഇ-മെയിൽ സന്ദേശത്തിൽ അടങ്ങിയിരിക്കുന്ന വീഡിയോ ഏതോ യൂട്യൂബ് ചാനലിൽ നിന്നും ഡൗൺലോ‍ഡ് ചെയ്തതതാണെന്നും പോലീസ് കണ്ടെത്തിയതായാണ് സൂചന. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
2019 ലും ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ഫോണിലൂടെ വധഭീഷണികൾ വരുന്നുണ്ടെന്നും സംരക്ഷണം ഏർപ്പെടുത്തണമെന്നും ഗംഭീർ അന്ന് ആവശ്യപ്പെട്ടിരുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണർക്കും മറ്റ് മേലുദ്യോഗസ്ഥർക്കും ഗംഭീർ പരാതി നൽകിയിരുന്നു. 2018 ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം .  രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു ഗംഭീർ. 2019 ലാണ് ബി ജെ പി എം പിയായ് തെരഞ്ഞെടുക്കപ്പെട്ടത്.
Also Read :   ദേശീയപതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വച്ച് ആമസോൺ, പ്രതിഷേധം ശക്തം