വർഷത്തിലെ അവസാന മാസമായ ഡിസംബറിൽ 12 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. വിവിധ കാരണങ്ങളാൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ 6 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. ഇവ കൂടാതെ, 4 ഞായറാഴ്ചകളിലും 2 ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.
ഡിസംബര്‍ 3,5,11,12,18,19,24,25,26,27,30,31 തീയ്യതികളിലാണ് വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കുക.
ഐസ്വാളിൽ തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും
മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലെ ബാങ്കുകൾ തുടർച്ചയായി 4 ദിവസം പ്രവർത്തിക്കില്ല. ഡിസംബർ 24 മുതൽ 27 വരെ ഇവിടെ ബാങ്കുകൾ അടഞ്ഞുകിടക്കും. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങൾക്ക് ഇവിടെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക