അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീട്ടി . പ്രവേശന നിരോധനം ഡിസംബർ 7 വരെയാണ് നീട്ടിയത്. അതേസമയം കെട്ടിട നിർമ്മാണത്തിനും പൊളിക്കുന്നതിനുമുള്ള നിരോധനം തുടരും.
സിഎൻജി ട്രക്കുകൾക്കോ ഇ-ട്രക്കുകൾക്കോ അവശ്യ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവക്കോ പ്രവേശന നിരോധനം ബാധകമല്ല.
“റെഡ് ലൈറ്റ് ഓൺ, ഗാഡി ഓഫ്” ക്യാമ്പയിനിന്റെ മൂന്നാം ഘട്ടവും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. ഡിസംബർ 4 മുതൽ 18 വരെയാണ് മൂന്നാം ഘട്ട ക്യാമ്പയിൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക