ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ജില്ലാ കളക്ടർ ഇന്ന് ജില്ലയിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചത്. ജില്ലയിൽ ഇന്നും ശക്തമായ മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
വി പി നന്ദകുമാറിനു ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആദരവ്
സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. രാത്രിയോടെ മഴ ശക്തമാകാനാണ് സാധ്യത. തെക്കൻ- മധ്യ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. അപകട സാധ്യത കണക്കിലെടുത്ത് 15 കുടുംബങ്ങളെ ചുണ്ടിക്കന് നെല്ലിശേരി കുരിശുമലയുടെ അടിഭാഗത്ത് നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ഒഴികെ 12 ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക