നിലവിലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഉപരിയായി മാനുഷിക മൂല്യങ്ങളാണ് തന്റെ രാഷ്ട്രീയമെന്ന് നടന് കുഞ്ചാക്കോ ബോബന്. മത- രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ജനനന്മയ്ക്ക് വേണ്ടി തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്.
എന്നാല്‍ അത് ശരിയായ രീതിയില്‍ സംഭവിക്കാത്ത പക്ഷം സിനിമകളിലൂടെ രാഷ്ട്രീയം സംസാരിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഒടിടി പ്ലേക്ക് നല്കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്.
‘എന്റെ രാഷ്ട്രീയം എന്നത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അല്ല മാനുഷിക മൂല്യങ്ങളാണ്. മതമായാലും രാഷ്ട്രീയമായാലും ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്.
ഇവ ഇന്ന് പൂര്‍ണമായും സാമൂഹിക നന്മയ്ക്ക് വേണ്ടിയല്ല നില്‍ക്കുന്നത്. അത് നടക്കാതിരിക്കുമ്പോള്‍ പ്രത്യേക ചായ്വ് ഒന്നും തന്നെ പ്രകടിപ്പിക്കാതെ സിനിമയിലൂടെ രാഷ്ട്രീയം സംസാരിക്കാമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്’, കുഞ്ചാക്കോ ബോബന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക