നടി മാളവിക മോഹന്‍ സിനിമാ ഷൂട്ടിങ്ങിനിടെ അപകടം. സിദ്ധാര്‍ത്ഥ് ചതുര്‍വേദി നായകനാകുന്ന ‘യുദ്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം ഉണ്ടായത്.
മാളവികയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഈ ചിത്രത്തില്‍ മാളവിക മോഹനനും ആക്ഷന്‍ കഥാപാത്രത്തിനിനെയാണ് അവതരിപ്പിക്കുന്നത്. ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.
മുംബൈയിലുള്ള ഒരു സ്റ്റുഡിയോയില്‍ സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം നടന്നു വരുമ്പോള്‍ മാളവിക മോഹനന് ഒരു ചെറിയ അപകടത്തില്‍പ്പെട്ട് മുറിവേല്‍ക്കുകയുണ്ടായി എന്നും, ഇതിനെ തുടര്‍ന്ന് അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയെന്ന് ഇ.ടി. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാളവികയ്ക്ക് അപടകം സംഭവിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.പട്ടം പോലെ’ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായി അഭിനയിച്ച താരമാണ് മാളവിക മോഹനന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക