വനിതാ എം.പിമാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ശശി തരൂര്‍ എംപി. പാര്‍ലമെന്റില്‍ കാര്‍ഷിക നിയമം ഉള്‍പ്പടെ ചർച്ചകൾ നടക്കുമ്പോഴാണ് തന്റെ സഹപ്രവർത്തകരുമായുള്ള ചിത്രം എം. പി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് വനിതാ എംപിമാരാണ് തരൂരിനൊപ്പമുള്ളത്. ‘ആര് പറഞ്ഞു ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷണീയമായ സ്ഥലമല്ലെന്ന്..’ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് ശശി തരൂർ ചോദിക്കുന്നത്.
സിനിമകളിലൂടെ രാഷ്ട്രീയം സംസാരിക്കാം; നിലപാട് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്
മഹാരാഷ്ട്രയില്‍ നിന്നുള്ള എന്‍സിപി എംപി സുപ്രിയ സുലേ, തമിഴ്നാട്ടില്‍ നിന്നുള്ള ഡിഎംകെ എംപിയായ തമിഴാച്ചി തങ്കപാഢ്യന്‍, തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ ജ്യോതിമണി സെന്നിമലൈ, അമരീന്ദര്‍ സിങിന്റെ ഭാര്യയും പഞ്ചാബില്‍ നിന്നുള്ള എംപിയുമായ പ്രണീത് കൗര്‍, ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്, നടിയും ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി എന്നിവരാണ് തരൂർ പങ്കുവച്ച ചിത്രത്തിൽ അദ്ദേഹത്തിനൊപ്പമുള്ളത്. എന്നാൽ, ഫോട്ടോയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക