വെല്ലൂര്‍: വെല്ലൂരിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. വെല്ലൂരിൽ നിന്ന് 59 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എൻസിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.പുലർച്ചെ 4.17ന് 25 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് എൻസിഎസ് റിപ്പോർട്ട്.
ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് വെല്ലൂരിൽ ലഭിച്ചത്. ഇതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്.
Earthquake of Magnitude:3.6, Occurred on 29-11-2021, 04:17:22 IST, Lat: 12.78 & Long: 78.60, Depth: 25 Km ,Location: 59km WSW of Vellore, Tamil Nadu, India for more information download the BhooKamp App https://t.co/KOiI6NaabC@ndmaindia @Indiametdept pic.twitter.com/mNWLFW6g5u
— National Center for Seismology (@NCS_Earthquake) November 28, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക