പ്രമുഖ ഹിന്ദി സീരിയൽ താരം മൗനി റോയ് വിവാഹിതയാകുന്നു. ദുബായ് മലയാളിയായ സൂരജ് നമ്പ്യാരുമായാണ് മൗനിയുടെ വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്. നേരത്തെ, 2022 ൽ താരം വിവാഹിതയാകുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.
പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, അടുത്ത വർഷം ജനുവരിയിലായിരിക്കും താരത്തിന്റെ വിവാഹം. ജനുവരി 26ന് പ്രത്യേക പാർട്ടിയും നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ദുബായിലോ ഇറ്റലിയിലോ വെച്ചായിരിക്കും വിവാഹമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാഹത്തിനു ശേഷം മൗനിയുടെ ജന്മനാടായ കൂച്ച് ബിഹാറിൽ റിസപ്ഷനുമുണ്ടാകും. ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയയായ നടിയാണ് മൗനി റോയ്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് മൗനി. ഗോൾഡ്, കെജിഎഫ് ചാപ്റ്റർ 1, റോമിയോ അക്ബർ വാൾട്ടർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക