സുനില്‍ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടി ആദ്യമായി നായകനാകുന്ന ചിത്രം ‘തഡപ്’ ട്രെയിലര്‍ പുറത്ത്. മിലന് ലുത്രിയയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വന്‍ വിജയം നേടിയ തെലുങ്ക് ചിത്രം ‘ആര്‍എക്സ് 100’ന്റെ റീമേക്ക് ആണ് ‘തഡപ്’. രാഗുല്‍ ധരുമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
രാജേഷ് ജി പാണ്ഡെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്. നദിയാദ്വാല ഗ്രാന്ഡ്സണ് എന്റര്‍ടെയ്മെന്റ് പ്രൊഡക്ഷന്റെ ബാനറില്‍ സാജിദ് നദിയാദ്വാലയാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് ആണ് സഹ നിര്‍മ്മാതാക്കള്‍. പ്രീതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടത്. അഹാന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇഷാന എന്നാണ്. ‘തഡപ്’ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക