സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് അമ്മയായി.
കാത്തിരിപ്പിനൊടുവിൽ താൻ മുത്തശ്ശിയായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടിയും നർത്തകിയുമായ താര കല്യാൺ. കഴിഞ്ഞ വർഷമാണ് സൗഭാഗ്യയും താരയുടെ ശിഷ്യൻ ആയിരുന്ന അർജ്ജുൻ സോമശേഖറും തമ്മിലുള്ള വിവാഹം ഗുരുവായൂർ വെച്ച് നടന്നത്.
പെൺകുഞ്ഞാണ് സൗഭാഗ്യക്ക് പിറന്നത്. കുഞ്ഞിന്റെ മറ്റ് ചിത്രങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. മകളുടെ കുഞ്ഞിന് പിറക്കും മുൻപേ മിട്ടു എന്ന പേര് കണ്ടെത്തിയ ആളാണ് താരാ കല്യാൺ. സൗഭാഗ്യയുടെ മറ്റേർണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമായിരുന്നു . റെഡ് തീമിലാണ് മുഴുവനും സെറ്റ് ചെയ്തിട്ടുളളത്. സൗഭാഗ്യയുടെ ഗൗണും കേക്കുകളും ഇതേ തീമിലാണ്. ബ്ലാക്ക് സ്യൂട്ട് ആണ് അർജുനിന്റെ വേഷം.
നർത്തകി കൂടിയായ സൗഭാഗ്യ ഗർഭിണിയായ നാളുകളിലും ഡാൻസ് പഠിപ്പിച്ചിരുന്നു. ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അമ്മ താരാ കല്യാൺ ആണ് അക്കാര്യത്തിൽ തന്റെ പ്രചോദനം എന്നും സൗഭാഗ്യ കുറിച്ചിട്ടുണ്ട് . സൗഭാഗ്യ വെങ്കിടേഷിന്റെ വളകാപ്പ് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക