കണ്ണൂര്‍: ഈ വര്‍ഷത്തെ സായുധസേന പതാകദിനം ഡിസംബര്‍ ഏഴിന് ചൊവ്വാഴ്ച വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ 9.30ന് യുദ്ധസ്മാരകത്തില്‍ പുഷ്പ ചക്രം സമര്‍പ്പിക്കും. സായുധസേന പതാക വില്പനയുടെ ജില്ലാതല ഉദ്ഘാടനം രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാമചന്ദ്രന് കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. സൈനിക ബോര്‍ഡ് വൈസ് പ്രസിഡണ്ട് റിട്ട.കേണല്‍ എ ന് വി ജി നമ്പ്യാര്‍ പതാകദിന സന്ദേശം നല്‍കും. റിട്ട.ലഫ്്.ജനറല്‍ വിനോദ് നായനാര്‍, ശൗര്യചക്ര ജേതാവ് സുബേദാര്‍ പി വി മനേഷ് എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക