കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം . കോളിയാർ നാഷണൽ മെറ്റൽസ് ക്വാറിയിൽ നടന്ന
അപകടത്തിൽ ഒരാൾ മരിച്ചു.
മുക്കുഴി സ്വദേശി രമേശൻ (50) ആണ് മരിച്ചത്.വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിച്ചാണ് അപകടം.
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരുക്കേറ്റ പ്രഭാകരൻ ,സുമ എന്നിവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക