ഇ പി എഫ് പ്രയാസ് പദ്ധതിയില്‍ നവംബറിലെ പെന്ഷന് ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടന്നു. റീജിയണല്‍ പി എഫ് കമ്മീഷണര്‍ എബിന് വിശ്വനാഥ് പെന്ഷന് രേഖകള്‍ വിതരണം ചെയ്തു.
പ്രൊവിഡന്റ് ഫണ്ട് വരിക്കാര്‍ വിരമിക്കുന്ന ദിനത്തില്‍ തന്നെ അവരുടെ പെന്ഷന് ഉത്തരവ് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പ്രയാസ് പദ്ധതി നടപ്പാക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ പി സന്തോഷ്കുമാര്‍, കെ സദാനന്ദന്, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക