കൊച്ചി: കളമശ്ശേരിയിൽ യുവതി കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. യുവതിയ്ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിനു ശേഷം കാണാതായതെന്ന് പോലീസിനെ സംശയിക്കുന്നത്.
അപകടത്തില്‍ എടത്തല സ്വദേശി സുഹാനയാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സല്മാന് പരിക്കുകളോടെ ആശുപത്രിയിലാണ്. ഇവര്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നെങ്കിലും ഇയാളെ കുറിച്ച് വിവരമൊന്നും ഇല്ലാത്തതാണ് ദുരൂഹത ഉയർത്തുന്നത്.
എറണാകുളത്തുനിന്ന് വരും വഴിയാണ് ഇയാള്‍ കാറില്‍ കയറിയതെന്നും സുഹാനയുടെ പരിചയക്കാരനാണെന്നാണ് പറഞ്ഞതെന്നുമാണ് സല്‍മാന്റെ മൊഴി. തനിക്ക് ഇയാളെ പരിചയമില്ലെന്നാണ് സല്മാന് പറഞ്ഞതെന്നും പോലീസ് പറയുന്നു. കളമശ്ശേരിയില്‍ മെട്രോ പില്ലറില്‍ കാറിടിച്ചായിരുന്നു അപകടം. ഒരാള്‍ കുറുകെ ചാടിയതാണ് അപകടത്തിനു കാരണമെന്നാണ് വിവരം. കാണാതായ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക