ആലപ്പുഴ: ആലപ്പുഴയിൽ കാണാതായ അമ്പത്തിയാറുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തങ്കച്ചനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതിരുന്ന തങ്കച്ചന് വേണ്ടിയുള്ള അന്വേഷണം നടക്കുകയായിരുന്നു. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ പരിശോധനയിൽ വീടിനു സമീപത്തുതന്നെയുള്ള മറ്റൊരു വീട്ടിൽ തങ്കച്ചനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അസുഖബാധിതനായ തങ്കച്ചൻ നാളുകളായി കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന തങ്കച്ചൻ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക