അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടെന്ന പേരിൽ ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക് സക്കര്‍ബര്‍ഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ അപകീർത്തികരമായ പോസ്റ്റ് ഇട്ടെന്ന പേരിൽ സക്കർബർഗിനും മറ്റ് 49 പേർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. ഉത്തര്‍പ്രദേശ് കണ്ണൗജ് ജില്ല കോടതിയാണ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. എന്നാൽ അഖിലേഷ് യാദവിനെതിരെ നേരിട്ടൊരു പോസ്റ്റും സക്കർബർഗ് പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
എന്നാൽ, സക്കർബർഗിന്റെ മീഡിയ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി എന്നതാണ് അദ്ദേഹത്തിന്റെ മേൽ കേസ് ഫയൽ ചെയ്യുവാനുള്ള കാരണം. ബുവാ ബാഹുവ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ സമാജ് വാദി പാ–ര്‍ട്ടി തലവന്റെ പ്രതിച്ഛായ മനപൂര്‍വം തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന എഫ്.ഐ.ആറിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക