പീരുമേട്: കൊവിഡ് ബാധിതനായ വക്കീൽ കേസിന്റെ അവധിക്ക് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് പ്രതിക്ക് കോടതി പിഴ ചുമത്തി.
പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് സംഭവം. പീരുമേട് ബാറിലെ അഭിഭാഷകന് ആര്. പ്രശാന്തിനാണ് കോവിഡ് കാരണം കോടതിയിൽ ഹാജരാകാൻ കഴിയാതെ വന്നത്.
27 ന് ആണ് ഇദ്ദേഹം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വീട്ടിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ സാക്ഷി ഹാജരായിരുന്നു. ഈ കേസിന്റെ പ്രതിഭാഗം വക്കീലായിരുന്നു പ്രശാന്ത്.
1000 രൂപയാണ് കോടതി പിഴ ചുമത്തിയത്. തുക സാക്ഷിക്ക് നൽകാനാണ് നിർദ്ദേശം. കോടതിയുടെ നടപടിക്കെതിരെ അഡ്വ. പ്രശാന്ത് പീരുമേട് ബാര്‍ അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക