ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കൾ ഫോർമാലിൻ കഴിക്കാനിടയായത് അബദ്ധത്തിലാണെന്ന് പൊലീസ് നിഗമനം. മദ്യത്തിൽ ഒഴിക്കാനുള്ള വെള്ളമാണെന്ന് കരുതി ഫോർമാലിൻ തെറ്റിയെടുത്തതാകാം.
ഇരിങ്ങാലക്കുടയിൽ ഫോർമാലിൻ ഉള്ളിൽ ചെന്ന് മരിച്ച രണ്ടു യുവാക്കളിൽ ഒരാൾ കോഴിക്കട ഉടമയാണ്. കോഴി മാലിന്യത്തിന്റെ ദുർഗന്ധം പോകാൻ ഫോർമാലിൻ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാർ പൊലീസിനോട് പറഞ്ഞു.
കുടിവെള്ള കുപ്പിയിലാണ് ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാൻ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോർമാലിൻ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് ഊഹിക്കുന്നു.
മരുന്നു കടയിൽ നിന്ന് വാങ്ങിയതാണ് ഫോർമാലിനെന്ന് പൊലീസിന് സൂചന കിട്ടി. അപായപ്പെടുത്താൻ മനപൂർവം ആരെങ്കിലും നൽകിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം.
പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്. ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക