മലയാളം, തമിഴ് തുടങ്ങി ഭാഷഭേദമന്യേ സിനിമകളിൽ സജീവമായ താരമാണ് ഹരീഷ് പേരടി. ചെറുതും വലുതും തുടങ്ങി സുപ്രധാന വേഷങ്ങളിൽ എത്തുന്ന ഹരീഷ് പേരടി സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. സമൂഹം ചർച്ച ചെയ്യുന്ന പല വിഷയങ്ങളിലും താരം തന്റെ അഭിപ്രായം പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അടുത്തിടെ കേരളത്തിൽ ചർച്ചയായ ചിത്രാനന്ദമയിയുടെ വാർത്തയോടാണ് താരത്തിന്റെ പ്രതികരണം.
മിന്നൽ മുരളിയുടെ ട്രെയിലർ 2 പുറത്തുവിട്ടു
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
പർദ്ധയും, കന്യാസത്രി വേഷവും ഇട്ട് സ്ത്രീകൾക്ക് പൊതു സമുഹത്തിൽ ഇറങ്ങാമെങ്കിൽ അവർക്കിഷട്ടമുള്ള കീരിടവും വേഷവും ധരിച്ച് അവർ അവരുടെ സ്വന്തം ആശ്രമത്തിൽ ഇരിക്കുന്നതിൽ ഒരു തെറ്റുമില്ല…പുരുഷൻമാർക്ക് തലേക്കെട്ടുകെട്ടി മൊയില്ലാരാവാം, കാഷായ വേഷം ധരിച്ച് സസ്യാസിയാവാം,ലോഹയിട്ട് പള്ളിലെ’ അച്ഛനാവാം..അതിലൊന്നും ആർക്കും ഒരു പ്രശ്നവുമില്ല…പക്ഷെ ഒരു സ്ത്രിക്ക് ആത്മിയ വേഷം ധരിച്ച് ആത്മിയ അമ്മയാവാൻ പറ്റില്ല എന്ന് പറയുന്നത് സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിഷയം തന്നെയാണ്…
ഒരു സ്ത്രിയായതുകൊണ്ട് മാത്രമാണ് അവർ ഇത്രയും കളിയാക്കലുകൾ ഏറ്റുവാങ്ങേണ്ടിവരുന്നത്…ഹലാൽ ഭക്ഷണം ഇഷ്ടമുള്ളവർ കഴിച്ചാൽമതി എന്നതു പോലെ അവരുടെ ആശ്രമത്തിലേക്ക് ഇഷ്ടമുള്ളവർ പോയാൽമതി…ഹലാൽ ബോർഡുകൾ ശരിയാണെങ്കിൽ ഇവരും ഇവരുടെ ആശ്രമവും ശരി തന്നെയാണ്…ഇവരും നാളെ ഹോസപിറ്റലും അനാഥാലയവും ചാനലും എല്ലാം തുടങ്ങും…ഒരു പാട് ആളുകൾക്ക് ജോലി തരും…ഈ സ്ത്രീയുടെ സ്വാതന്ത്യത്തോടൊപ്പം …
പ്രതികരിക്കാൻ ഇവിടെ എഴുതുക