കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് മുതൽ വീണ്ടും ആരംഭിക്കും. ബസ് സർവീസുകൾ പുനരാരംഭിക്കണമെന്ന തമിഴ്നാടിനോട് കേരളം ആവശ്യമറിയിച്ചതിനെ തുടർന്നാണ് സർവീസുകൾ വീണ്ടും തുടങ്ങുന്നത്. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള പൊതുഗതാഗതം പുനരാരംഭിക്കുവാൻ തമിഴ്നാട് അനുമതി നൽകിയിട്ടുമുണ്ട്. ശബരിമലയിലേക്കുള്ള തീർത്ഥാടനത്തോടനുബന്ധിച്ചാണ് ബസ് സർവീസുകൾ പുനരാരംഭിക്കുന്നതിന് കേരളം അനുമതി തേടിയത്.
സ്റ്റാര്‍ട്ടപ്പുകളുടെ സ്വയം സഹായ സംഘമായി കേരള സ്റ്റാര്‍ട്ടപ്പ് നെറ്റ്വര്ക്കിന് തുടക്കം
സംസ്ഥാനത്തെ കോവിഡ് കേസുകൾ വലിയ തോതിൽ കുറഞ്ഞതിനെ തുടർന്നാണ് ഇളവ് നൽകിയിരിക്കുന്നത്. സ്വകാര്യ ബസുകൾക്കും കെഎസ്ആര്‍ടിസി ബസുകൾക്കൊപ്പം സർവീസ് നടത്തുവാൻ സാധിക്കും. അതേസമയം, കർണാടകയിൽ കോവിഡ് നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെയും വാഹന പരിശോധനയ്ക്കായി പോലീസിനെയും അതിർത്തിയിൽ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക