ശബരിമലയിൽ പ്രവേശനത്തിന് കൂടുതൽ ഇളവുകൾ നൽകി സംസ്ഥാന സർക്കാർ. ഇനി മുതൽ ശബരിമലയിൽ പ്രവേശനം നടത്തുന്നതിന് ഈ ഇളവുകൾ അനുവദിക്കും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ഇനി വേണ്ട. മാത്രമല്ല, വിദ്യാർഥികൾക്ക് അവരുടെ ഐഡി കാർഡ് ഉപയോഗിച്ച് ബുക്കിംഗ് നടത്തുവാൻ സാധിക്കും.
പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ഇത്തരത്തിൽ ബുക്കിംഗ് സാധ്യമാകുക. തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആവശ്യമറിയിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു.
അതേസമയം, പത്ത് വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ആർടിപിസിആർ ടെസ്റ്റ് നിർബന്ധമില്ല. എന്നാൽ, മറ്റുള്ളവർ ആർടിപിസിആർ പരിശോധന സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതുണ്ട്. അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആകാം. ശബരിമല തീര്‍ത്ഥാടനം പ്രമാണിച്ച് കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക