Home KERALA മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്, തുറന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്, തുറന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ്. 141.90 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. തുറന്ന ആറു ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു.

ഇന്നലെ മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായതോടെ കൃത്യമായ മുന്നറിയിപ്പ് നൽകാതെ തമിഴ്നാ് ഇന്നലെ പുലർഡച്ചെ ഷട്ടറുകൾ തുറന്നു.

പെരിയാറിൽ നാലടിയിലേറെ ജലനിരപ്പുയർന്നു.വള്ളക്കടവ് ചപ്പാത്ത് കവിഞ്ഞൊഴുകി. മഞ്ചുമല ആറ്റോരം ഭാ​ഗത്തെ ഒട്ടേറെ വീടുകൾ വെള്ളത്തിലായി .

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെതിരെ കേന്ദ്ര ജല കമ്മിഷനെ പരാതി അറിയിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു.

Also Read :   ലോകത്ത് ഒരു ദിവസം 34.61 ലക്ഷം കൊറോണ കേസുകൾ , അമേരിക്കയിൽ 2374 പുതിയ മരണങ്ങൾ