ഒമൈക്രോൺ ഭീഷണിയിൽ ആശങ്കയുണ്ടെങ്കിലും ഇപ്പോൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ജനങ്ങൾ മാസ്ക് ധരിക്കുകയും എല്ലാവരും വാക്സിൻ സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ വൈറസ് ഭീഷണിയും യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ലോക്ക്ഡൗണിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ഭീഷണിയിൽ ആരോഗ്യ മേഖലയിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തുന്നതായും അദ്ദേഹം അറിയിച്ചു.
ആദ്യമായി ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ വകഭേദം വടക്കേ അമേരിക്കയിലും സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം ഉണ്ടായത്. കാനഡയിലും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും മറ്റ് ഏഴ് രാജ്യങ്ങള്‍ക്കും യുഎസ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക