പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് നിർത്തിവച്ചു. പാർലമെന്റിന്റെ ഇരുസഭകളിലും വലിയ രീതിയിൽ ബഹളമുണ്ടായതിനു പിന്നാലെയാണ് രാജ്യസഭാ നിർത്തിവച്ചത്. ഉച്ചക്ക് രണ്ട് മണിവരെയാണ് പാർലമെന്റ് നിർത്തിവച്ചിരിക്കുന്നത്. പാചക വാതക വില വര്‍ധന, പെട്രോളിയം വര്‍ധന എന്നീ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, സ്പീക്കര്‍ അനുമതി നല്‍കിയില്ല
എല്‍.പി.ജി. വില വർധിച്ചത് ഏറെ ബുദ്ദിമുട്ടിച്ചിട്ടുണ്ട്. ആഗോളവില വര്‍ധിച്ചത് മൂലമാണ് എല്‍.പി.ജിയുടെ വിലയും വർധിപ്പിക്കുന്നതെന്നാണ് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയത്. തുടർന്നാണ് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധമുണ്ടായത്. തുടർന്ന് സഭ നിർത്തി വയ്ക്കുയായിരുന്നു. 12 എം.പിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൂടി ആയിരുന്നു പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക