ഒടുവിൽ കാർഷിക നിയമങ്ങൾ റദ്ദായി. കേന്ദ്ര സർക്കാർ നടപ്പിലാക്കുവാൻ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുവാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ശീതകാല സമ്മേളനം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളാണ് പിൻവലിച്ചത്.
ജ്യോതിഷ പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍, 2022 വര്‍ഷം മികച്ചതാകുന്ന 6 രാശിക്കാർ
തിങ്കളാഴ്ചയായിരുന്നു പാർലമെന്റിൽ ബില്ല് പാസാക്കിയത്. കാർഷിക ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷം ഉന്നയിച്ച ആവശ്യം സർക്കാർ പക്ഷെ അംഗീകരിച്ചില്ല. തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി.
കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമറായിരുന്നു ബിൽ അവതരിപ്പിച്ചത്. ബില്ലിനെ എല്ലാ പാർട്ടികളും അംഗീകരിക്കുന്നുണ്ടെന്നും ആർക്കും എതിർപ്പില്ലെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബില്ലിൽ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക