Home KERALA പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് അരവിന്ദ ആശുപത്രിയിലെ നേഴ്സ് ദാരുണമായി മരിച്ചു

പൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് അരവിന്ദ ആശുപത്രിയിലെ നേഴ്സ് ദാരുണമായി മരിച്ചു

പൊൻകുന്നം : പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിൽ രാവിലെ 8 മണിയോടെ ഉണ്ടായ വാഹനപകടത്തിൻ അരവിന്ദാ ആശുപത്രിയിലെ നേഴ്സ് ദാരുണമായി മരണപെട്ടു .

പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് സ്വദേശിനി കൃഷ്ണവിലാസത്തിൽ പി.ജി അമ്പിളി (43) യാണ് മരിച്ചത് .
രാവിലെ വീട്ടിൽ നിന്നും ആക്റ്റീവ സ്കൂട്ടറിൽ എത്തിയ അമ്പിളി കെവിഎംഎസ് ജംഗ്ഷനിൽ ആശുപത്രിയിലേക്ക് തിരിയുവാൻ ശ്രമിച്ചപ്പോൾ പിറകിൽ നിന്നെത്തിയ ലോറി ഇടിക്കുകയായിരുന്നു.

അമ്പിളിയുടെയും ശരീരത്തിൽ കൂടി കയറിയിറങ്ങിയ ലോറിയുടെ അടിയിൽപെട്ട് ദാരുണമായാണ് മരണപ്പെട്ടത്.

Also Read :   മകരത്തിൽ ത്രിഗ്രഹിയോഗം എത്രകാലം നിലനിൽക്കും, ഏത് രാശിക്കാർക്ക് അതിന്റെ ഗുണം ലഭിക്കും?