കണ്ണൂർ: പിണറായിയിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ മൊബൈൽ ക്യാമറ ഓൺ ചെയ്ത് വെച്ച അധ്യാപകൻ അറസ്റ്റിലായി. വടകര സ്വദേശി നൗഷാദിനെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്.
അധ്യാപകൻ മൊബൈൽ ഫോൺ ശുചി മുറിക്ക് സമീപം വെക്കുന്നത് കണ്ട കുട്ടി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇയാളുടെ ഫോണിൽ നിന്ന് പെൺകുട്ടികളുടെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക