വിദേശ ഫണ്ട് തട്ടിപ്പ് കേസിൽ എഴുത്തുകാരൻ സക്കറിയ ഉൾപ്പെടെ നാലു പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
എഴുത്തുകാരൻ പോൾ സക്കറിയ, സന്നദ്ധ സംഘടന ഡയറക്ടർമാരായ കെ.പി. ഫിലിപ്പ്, എബ്രഹാം തോമസ്, ജോ ജോ ചാണ്ടി, എന്നിവരാണ് കേസിലെ മുഖ്യ പ്രതികൾ.
ഗുഡ് സമരിത്തൻ പ്രോജക്ട്, കാത്തലിക്ക് റിഫോർമേഷൻ ലിറ്ററേച്ചർ സൊസൈറ്റി എന്നീ സന്നദ്ധ സംഘടനകൾ വഴി ഹോളണ്ടിൽ നിന്നും എത്തിച്ച പണം ഇവർ വകമാറ്റിയെന്നാണ് സിബിഐ തയാറാക്കിയ കുറ്റപത്രത്തിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക