പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച റോപ് വേ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പിഴ ചുമത്തുമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാൻ ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിയെ താക്കീത് ചെയ്തു.
റോപ് വേ ജനുവരി 25ന് മുൻപ് പൊളിച്ചുമാറ്റണമെന്നും ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ അന്ത്യശാസനം നൽകി. നിലമ്പൂരിലെ എം.പി.വിനോദ് സമർപ്പിച്ച പരാതിയിലാണു നടപടി.
റസ്റ്ററന്റ് പണിയാൻ നേടിയ അനുമതിയുടെ മറവിൽ തടയണയിൽ അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് സി.കെ.അബ്ദുൽ ലത്തീഫ് നിർമിച്ച റോപ് വേ പൊളിച്ചു മാറ്റി ഇന്നലേക്കു മുൻപ് റിപ്പോർട്ട് ചെയ്യാൻ സെക്രട്ടറിക്ക് നേരത്തേ ഓംബുഡ്സ്മാൻ ഉത്തരവ് നൽകിയിരുന്നു.
നടപടിയില്ലാത്തതിനാൽ വിനോദ് വീണ്ടും പരാതി നൽകി. ഉത്തരവ് ലഭിക്കാൻ കാലതാമസം ഉണ്ടായെന്നും അബ്ദുൽ ലത്തീഫിന് തപാൽ മാർഗം അയച്ച 2 നോട്ടിസുകൾ മേൽവിലാസക്കാരൻ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് മടക്കിയെന്നും സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക