കൊച്ചി: മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലെത്തി. ആവേശത്തിൽ കേരളത്തിലെ തിയേറ്ററുകൾ.
ആദ്യ ഷോ കാണാൻ മോഹൻലാലും കൊച്ചിയിലെ സരിത സവിത സംഗീത തിയേറ്ററിലെത്തി. ആരാധക ആവേശത്തിൽ താരം അരമണിക്കൂറോളം കാറിൽ കുടുങ്ങി .
മറ്റ് തിയേറ്ററുകളിൽ 12.01ന് മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ പ്രദർശനം തുടങ്ങി. സരിതയിൽ മാത്രം പ്രദർശനം പന്ത്രണ്ടരയോടെയാണ് തുടങ്ങിയത്.
ലോകമെമ്പാടും 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
ആരാധകർക്ക് ഊർജം പകർന്ന് സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ് തുടങ്ങി നിരവധി താരങ്ങളും കൊച്ചി സരിത തിയേറ്ററിൽ എത്തി. വിഡിയോ റിപ്പോർട്ട് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക