ഒമിക്രോണിൽ സംസ്ഥാനം എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയെന്ന് ആരോഗ്യമന്ത്രി. രോഗബാധിത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് കേന്ദ്ര മാനദണ്ഡപ്രകാരം ക്വാറന്റീന് ഏർപ്പെടുത്തും.
ഒമിക്രോണ്‍ വ്യാപനശേഷി ഡെല്‍റ്റ വകഭേദത്തേക്കാള്‍ അഞ്ചിരട്ടിയാണ്. വാക്സീന് എടുത്തവരില്‍ തീവ്രത കുറവാണ്, എല്ലാവരും രണ്ടാംഡോസ് എടുക്കണം.
കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുന്നെന്ന് വീണാ ജോര്‍ജ് പറഞ്ഞു. സ്ഥിതി വിലയിരുത്തിയശേഷം നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക