കോട്ടയം∙ പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് ആന ഇടഞ്ഞ് ഓടി. പനച്ചിക്കാട് പെരിഞ്ചേരിക്കുന്ന് ഭാഗത്ത് തടിപിടിക്കാൻ എത്തിയ പാലാ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കല്യാണി എന്ന പിടിയാനയാണ് ഇടഞ്ഞ് ഓടിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 നാണ് സംഭവം. ഭയന്നോടിയ ആന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേക്കാണ് കാലെടുത്തു വച്ചത്. മുൻകാൽ തെന്നി വീണ ആനയുടെ തുമ്പിക്കൈയ്ക്കും നാവിനും മുറിവേറ്റു. ആനയെ തളയ്ക്കാൻ എത്തിയ സഹായിക്കും വിരലിന് നേരിയ പരുക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക