തിരുവനന്തപുരം: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് വാദത്തിനെതിരെ കോടിയേരി ബാലകൃഷ്ണൻ. തിരുവല്ലയിൽ നടന്നത് ക്രൂരമായ കൊലപാതകമാണ്.
സന്ദീപ് ജനകീയ നേതാവാണ്. സന്ദീപിനെ അരുംകൊല ചെയ്തത് ആസൂത്രിതമായിട്ടാണ്. പിന്നിൽ ആർഎസ്എസ് ബിജെപി സംഘമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗൂഢാലോചന സംബന്ധിച്ച് ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക