Home KERALA മുല്ലപ്പെരിയാർ ഡാമിന്റെ ജല നിരപ്പിൽ കുറവ്; സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു

മുല്ലപ്പെരിയാർ ഡാമിന്റെ ജല നിരപ്പിൽ കുറവ്; സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ ഡാമിന്റെ ജല നിരപ്പിൽ കുറവ്. ഇപ്പോൾ 141.80 അടിയാണ് ജലനിരപ്പ്. സ്പിൽ വേയിലെ ഷട്ടറുകൾ ഒരെണ്ണം ഒഴികെ എല്ലാം അടച്ചു.

ഒരു ഷട്ടർ 10 cm ആണ് തുറന്നിട്ടുള്ളത്. അതേസമയം ഇടുക്കിയിലെ‌ ജലനിരപ്പ് 2400.64 അടിയായി ഉയർന്നിട്ടുണ്ട്

ഇന്നലെ രാത്രി മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറന്നത് വീടുകളിൽ ‌വെള്ളം കയറുന്ന സ്ഥിതി ഉണ്ടാക്കിയിരുന്നു.

പത്ത് ഷട്ടറുകളാണ് രാത്രിയിൽ തമിഴ്നാട് തുറന്നത്. പ്രതിഷേധം ഉണ്ടായതോടെ പിന്നീട് ഒമ്പത് ഷട്ടറുകളും അടയ്ക്കുകയായിരുന്നു

ഇതിനിടിയെ മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചു.

Also Read :   തിരുവനന്തപുരത്ത് ഇന്നു മുതൽ രോഗലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കാതെ തന്നെ പോസിറ്റീവായി കണക്കാക്കും; പരിശോധനയിൽ രണ്ടിലൊരാൾ പോസീറ്റിവ്, തിരുവനന്തപുരത്ത് ഇനി സിൻഡ്രോമിക് മാനേജ്മെൻ്റ്