തിരുവല്ല: തിരുവല്ലയിൽ സിപിഎം നേതാവ് സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് ശേഷം ഗുണ്ടാ സംഘം സമീപത്തെ കടയിലും ഭീകരാന്തരീക്ഷമുണ്ടാക്കി. സന്ദീപിനും സുഹൃത്തുക്കൾക്കും സാധനങ്ങൾ നൽകിയാൽ കട കത്തിക്കുമെന്നായിരുന്നു ഭീഷണി.
അതേസമയം, തിരുവല്ലയില്‍ ഇന്നല രാത്രി സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലു പ്രതികള്‍ പിടിയില്‍.
ചാത്തങ്കരി സ്വദേശി ജിഷ്ണു, പായിപ്പാട് സ്വദേശി പ്രമോദ്, വേങ്ങല്‍ സ്വദേശി നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസി എന്നിവാരാണ് പിടിയിലായത്. വേങ്ങല്‍ സ്വദേശി അഭിക്കായി തിരച്ചില്‍ തുടരുന്നു.
പ്രതി ജിഷ്ണുവിന് സന്ദീപിനോടുള്ള വ്യക്തിവിരോധമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ്. പ്രതികളെ പുളിക്കീഴ് സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക