തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടർ മോഷണം കേസിൽ മോഷ്ടാക്കളുടെ സ.സി.ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു.
മുക്കോലയിലെ സൂപ്പർമാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ മുല്ലൂർ സ്വദേശി ചന്ദ്രശേഖരൻറെ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. സൂപ്പർമാർക്കറ്റിന് മുൻവശത്ത് സ്കൂട്ടർ പാർക്ക് ചെയ്ത് അകത്ത് കയറി തക്കത്തിന് മോഷ്ടാക്കൾ സ്കൂട്ടർ കവർന്നതാണെന്നാണ് കരുതുന്നത്.
വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയതോടെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെന്ന് സംശയിക്കുന്നവരുടെ സി.സി.ടിവി ദൃശ്യം പുറത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക