ബോളിവുഡിലെ യുവ നടന് ബ്രഹ്മ മിശ്രയെ മുംബൈ വെര്‍സോവയിലെ ഫ്ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.
മരണം ഹൃദായാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. കഴിഞ്ഞ നാലു വര്‍ഷമായി ഫ്ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു 36കാരനായ മിശ്ര.
ആമസോണ്‍ പ്രൈമിലെ മിര്‍സാപൂര്‍ എന്ന വെബ് സീരീസിലൂടെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധിക്കപ്പെട്ടത്. ഹസീന് ദില്‍റുബ, കേസരി, ചോര്‍ ചോര്‍ സൂപ്പര്‍ ചോര്‍ എന്നിവയാണ് മിശ്ര അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
മിശ്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ സഹപ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക