തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്സിന് എടുക്കാത്ത അധ്യാപകരുടെയും
അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തുവിട്ടു.
ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്സിനെടുക്കാതിരുന്നത് ഇപ്പോള്‍ 1707
പേരായി കുറഞ്ഞു.
വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും
ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തി പറഞ്ഞു.
എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിന്
എടുക്കാനുണ്ട്. ഹയര്‍സെക്കൻഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍
ഹയര്‍സെക്കൻഡറിയില്‍ 229 അധ്യാപകരും വാക്സിന് എടുക്കാനുണ്ട്.
ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തില്‍ വാക്സിന് എടുക്കാതിരുന്നത്.
ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക