Home LATEST NEWS ഒമിക്രോൺ:  ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പത്ത് പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം

ഒമിക്രോൺ:  ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പത്ത് പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം

ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പത്ത് പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം. ഇവർ ബെംഗളൂരു വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇവരുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കായി അന്വേഷണം ബെംഗളൂരുവിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസിന് നല്‍കി പരിശോധന നടത്തുകയാണ്.

അതേസമയം, ഒമിക്രോണ്‍ സ്ഥരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ലാബിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു.

Also Read :   മകരത്തിൽ ത്രിഗ്രഹിയോഗം എത്രകാലം നിലനിൽക്കും, ഏത് രാശിക്കാർക്ക് അതിന്റെ ഗുണം ലഭിക്കും?