അടുത്തിടെ കൊവിഡ് രോഗം ബാധിച്ച് കമല്ഹാസൻ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തനിക്ക് കൊവിഡ് രോഗം ബാധിച്ച കാര്യം കമല്ഹാസൻ തന്നെയായിരുന്നു അറിയിച്ചത്. ഇപോള്‍ താൻ കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് കമല്ഹാസൻ.
മുൻകരുതലുകൾ നമ്മളെ കഴിയുന്നത്ര സംരക്ഷിക്കും. വേഗത്തില്‍ സുഖപ്പെടാനാകും. ഒരുപാട് പേര് തന്നെ കുറിച്ച് ചിന്തിച്ചുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും കമല്ഹാസൻ പറയുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രം ‘വിക്ര’ത്തിലാണ് കമല്ഹാസൻ അഭിനയിച്ചുകൊണ്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക